App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ സാമൂഹ്യ സുരക്ഷാ മിഷന്റെ പ്രത്യാശ പദ്ധതിയെക്കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി ?

  1. പ്രത്യാശ സ്കീം സാമ്പത്തികമായി ദരിദ്രരായ മാതാപിതാക്കളെ അവരുടെ പെൺമക്കളെ വിവാഹം കഴിപ്പിക്കാൻ സഹായിക്കുന്നു.
  2. പ്രത്യാശ പദ്ധതിയുടെ ഗുണഭോക്താക്കൾക്കുള്ള യോഗ്യതാ മാനദണ്ഡം 18 വയസ്സിന് മുകളിലായിരിക്കണം. 
  3. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 60,000 രൂപയിൽ താഴെയായിരിക്കണം. 

    Ai മാത്രം ശരി

    Bഇവയൊന്നുമല്ല

    Ci, iii ശരി

    Di തെറ്റ്, ii ശരി

    Answer:

    C. i, iii ശരി

    Read Explanation:

    പ്രത്യാശ വിവാഹ ധനസഹായ പദ്ധതി

    • കേരള സോഷ്യൽ സെക്യൂരിറ്റി മീഷനും സംയുക്തമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ദതിയാണ് പ്രത്യാശ ധനസഹായ പദ്ദതി.
    • സ്വന്തം മക്കളെ വിവാഹം കഴിപ്പിച്ചു വിടാൻ പറ്റാത്ത സാഹചര്യമുള്ള കുടുബങ്ങളെ ലക്ഷ്യമിട്ടു കൊണ്ടാണ് ഈ പദ്ദതി നടപ്പിലാക്കുന്നത്.
    • വ്യക്തികളോ, സ്ഥാപനങ്ങളോ 25,000/-രൂപയോ അതിന്‍റെ ഗുണിതങ്ങളോ സംഭാവനയായി നല്‍കിയാല്‍ തത്തുല്യമായ തുക മിഷനും വഹിച്ചുകൊണ്ട് 50,000/- രൂപ ഒരു ദരിദ്രയുവതിക്ക് വിവാഹ ധനസഹായമായി നല്‍കുന്ന പദ്ധതിയാണിത്.

    • അപേക്ഷക 22വയസ്സ് പൂര്‍ത്തിയായവരും സാമ്പത്തിക ബുദ്ധിമുട്ട് കാരണം കല്ല്യാണം കഴിയാത്തവരും ആയിരിക്കണം.
    • കുടുംബ വാര്‍ഷിക വരുമാനം 60000 രൂപയില്‍ കുറഞ്ഞ കുടുംബങ്ങളിലെ അപേക്ഷകൾ മാത്രമേ മിഷൻ പരിഗണിക്കുകയുള്ളൂ.

    Related Questions:

    2023 മാർച്ചിൽ അതിക്രമങ്ങൾ നേരിടുന്നതിനായി കേരള പോലീസിന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമായി എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്ന സൗജന്യ പരിശീലന പരിപാടി ഏതാണ് ?
    “Sayamprabha – Home” project initiated by the social justice department offers day care facilities to :
    മാനസികരോഗം ഭേദമായിട്ടും ആരും ശുശ്രൂഷിക്കാൻ ഇല്ലാതെ നിരാലംബരായി കഴിയുന്ന വർക്കുള്ള കേരള സർക്കാർ സ്ഥാപനം ഏത്?
    വിദൂരവും ദുര്‍ഘടവുമായ പട്ടികവര്‍ഗ സങ്കേതങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ എത്തിക്കുന്നതിനായി പട്ടികവര്‍ഗവികസന വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?
    മലങ്കര ജലസേചനപദ്ധതി ഏതു ജില്ലയിലാണ്?